ജലീലിനെ എന്‍ഐഎ ചോദ്യംചെയ്തത് കേരളത്തിന് തന്നെ നാണക്കേട് ; സർക്കാർ രാജിവെച്ച് ജനവിധി തേടണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, September 17, 2020

 

ആലപ്പുഴ: എൻഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് കേരളത്തിന് തന്നെ നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു . അഴിമതിയിൽ പൂർണമായി മുങ്ങിയ ഈ സർക്കാരിനെ ആർക്കും രക്ഷിക്കാൻ കഴിയില്ല. അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയം മൂലമാണ് മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത്. സംസ്ഥാന സർക്കാർ ഇപ്പോൾ നേരിടുന്നത് അസാധാരണ സാഹചര്യം. എല്ലാ സാമ്പത്തിക ശക്തികളുമായും കൈകോർക്കുന്ന സർക്കാരാണിത്. മന്ത്രി ജലീൽ കുറ്റബോധം കൊണ്ടാണ് ജനങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഹരിപ്പാട് പറഞ്ഞു.