കേന്ദ്ര ബജറ്റ് : പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് ആധിര്‍ രഞ്ജന്‍ ചൗധരി

Jaihind Webdesk
Friday, July 5, 2019

Adhir-Ranjan-Chowdhary

രണ്ടാം മോദി സര്‍ക്കാറിന്‍റെ കന്നി ബജറ്റില്‍ പുതുതായി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനായി ബജറ്റില്‍ നിർദേശങ്ങളില്ല. പുതുതായി ഒന്നിനും തുടക്കം കുറിച്ചിട്ടില്ലെന്നും ചൗധരി പറഞ്ഞു.

പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നതെന്നും പഴയ വാഗ്ദാനങ്ങള്‍ ആവർത്തിക്കുകയാണ് മോദി സർക്കാര്‍ ബജറ്റില്‍ ചെയ്തിരിക്കുന്നതെന്നും ആധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.