പൗരത്വ ഭേദഗതി ബിൽ, ഉന്നാവ് – ത്രിപുര സംഭവങ്ങള്‍ : പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്

Jaihind News Bureau
Sunday, December 8, 2019

പൗരത്വ ഭേദഗതി ബിൽ, ഉന്നാവ് – ത്രിപുര സംഭവങ്ങള്‍ എന്നിവ ഉയർത്തി നാളെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. എംപിമാരായ ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയത്തെ എതിർക്കാനും പ്രതിപക്ഷത്തോട് മോശമായി പെരുമാറിയ സ്മൃതി ഇറാനിക്കെതിരെ പരാതി നൽകാനും യോഗത്തിൽ ധാരണയായി.