Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിദ്യാഭ്യാസ രംഗത്ത് എഐ വിപ്ലവവുമായി സോഹോ; 'ക്ലാസസ് 2.0' സൗജന്യമായി സ്കൂളുകൾക്കും കോളേജുകൾക്കും

വിദ്യാഭ്യാസ രംഗത്ത് എഐ വിപ്ലവവുമായി സോഹോ; 'ക്ലാസസ് 2.0' സൗജന്യമായി സ്കൂളുകൾക്കും കോളേജുകൾക്കും

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി എഐ അധിഷ്ഠിത ലേണിങ് മാനേജ്മെന്റ് പ്ലാറ്റ്‌ഫോമായ 'ക്ലാസസ് 2.0' അവതരിപ്പിച്ച് ഇന്ത്യൻ ഐടി കമ്പനിയായ സോഹോ. അധ്യാപനം, പഠനം, വിദ്യാർത്ഥി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെ ഭരണനിർവഹണം എന്നിവയെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ഇത്. ഇന്ത്യയിൽ വികസിപ്പിച്ച ഈ പ്ലാറ്റ്‌ഫോം 22 ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ നൽകുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കും ലൈസൻസിങ് ഫീസ് ഈടാക്കാതെ പൂർണമായും സൗജന്യമായാണ് സോഹോ ക്ലാസസ് 2.0 ലഭ്യമാക്കുന്നത്.

എഐ കോഴ്‌സ് ബിൽഡർ പ്രധാന ആകർഷണം -   ക്ലാസസ് 2.0-യിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അധ്യാപകർക്കായി ഒരുക്കിയിരിക്കുന്ന എഐ കോഴ്‌സ് ബിൽഡർ ആണ്. ഒരു സിലബസോ വിഷയമോ നൽകിയാൽ വെറും 30 സെക്കൻഡിനുള്ളിൽ സമഗ്രമായ കോഴ്‌സ് തയ്യാറാക്കാൻ ഇതിന് കഴിയും.

വീഡിയോ ലെസൺ ഔട്ട്‌ലൈനുകൾ, പഠനസാമഗ്രികൾ, അസൈൻമെന്റുകൾ, പ്രാക്ടീസ് ടെസ്റ്റുകൾ എന്നിവ സ്വയമേവ സൃഷ്ടിക്കുന്നതിനൊപ്പം, ഒരു ലക്ഷത്തിലധികം കരിക്കുലം ടെംപ്ലേറ്റുകളിൽ നിന്ന് അധ്യാപകർക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനും സാധിക്കും. പഠനസാമഗ്രികൾ വിദ്യാർത്ഥികൾക്ക് എപ്പോൾ ലഭ്യമാക്കണമെന്നതും അധ്യാപകർക്ക് മുൻകൂട്ടി ക്രമീകരിക്കാനാകും.

ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ ലഭ്യമാക്കുന്ന 'ഫ്ലിപ്പ്ഡ് ക്ലാസ്‌റൂം മാതൃകയ്ക്കും പ്ലാറ്റ്‌ഫോം പിന്തുണ നൽകുന്നു.

വിദ്യാർത്ഥികൾക്കായി 24 മണിക്കൂറും എഐ ട്യൂട്ടർ - വിദ്യാർത്ഥികൾക്ക് 24 മണിക്കൂറും ലഭ്യമായ എഐ ട്യൂട്ടറാണ് മറ്റൊരു പ്രധാന സവിശേഷത. മൈക്രോ ലേണിങ് മൊഡ്യൂളുകൾ, ഗെയിം അധിഷ്ഠിത പഠനാനുഭവങ്ങൾ, വ്യക്തിഗത പഠനസഹായം എന്നിവയിലൂടെ കൂടുതൽ ഫലപ്രദമായ പഠനാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.

അഡ്മിഷൻ മുതൽ കോഴ്‌സ് പൂർത്തിയാക്കൽ വരെ - അഡ്മിഷൻ മുതൽ കോഴ്‌സ് പൂർത്തിയാക്കുന്നതുവരെ വിദ്യാർത്ഥികളുടെ മുഴുവൻ അക്കാദമിക് വിവരങ്ങളും ഏകോപിപ്പിച്ച് കൈകാര്യം ചെയ്യാൻ ക്ലാസസ് 2.0 സഹായിക്കും. പഠനത്തിൽ കൂടുതൽ പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്താനും എഐ ഉപയോഗിക്കുന്നു. ഡെവലപ്പർമാരുടെ സഹായമില്ലാതെ തന്നെ അഡ്മിഷൻ, സിലബസ് മാനേജ്മെന്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വന്തമായി ടൂളുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന ലോ-കോഡ് മൈക്രോ ആപ്പ് ബിൽഡറും പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതം - NAAC, NBA, UGC, NMC എന്നീ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസസ് 2.0 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പരിഗണിച്ചുള്ള സംവിധാനമായ ഇതിൽ മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനകം ലക്ഷക്കണക്കിന് ഉപയോഗം -എസ്‌ആർഎം ഇൻസ്റ്റിറ്റ്യൂട്ട്, വിദ്യാമന്ദിർ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ചില സർക്കാർ സ്ഥാപനങ്ങളും ഇതിനകം സോഹോ ക്ലാസസ് ഉപയോഗിച്ചുവരുന്നു. പ്ലാറ്റ്‌ഫോമിലൂടെ ഇതുവരെ 80 ലക്ഷത്തിലധികം നോട്ടിഫിക്കേഷനുകളും 10 ലക്ഷത്തിലധികം അസൈൻമെന്റുകളും കൈകാര്യം ചെയ്തതായി കമ്പനി അറിയിച്ചു.

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ക്ലാസസ് 2.0, വരും മാസങ്ങളിൽ ആഗോള വിപണിയിലേക്കും വ്യാപിപ്പിക്കാനാണ് സോഹോയുടെ പദ്ധതി.











Related articles

See all
Popular News

‘ഐഫോൺ വേണം’... വില പ്രശ്നമല്ല! 18 പ്രോ വാങ്ങാൻ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ തിരക്ക...

Popular News

Galaxy S26 വാങ്ങാൻ ഇനി 20,000 രൂപ അധികം; ഇന്ത്യയിൽ സാംസങ് ഫോണുകൾക്ക് വില വർധന

Popular News

ജെമിനിയും അതിരുവിട്ടോ? സുരക്ഷാപരിശോധനയ്ക്കിടെ വെബ്സൈറ്റുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...