Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരിലെ യുവാവിൻ്റെ മരണം കൊലപാതകം ; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂരിലെ യുവാവിൻ്റെ മരണം കൊലപാതകം ; ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂർ : പൊതുവാച്ചേരിയിലെ യുവാവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചക്കരക്കല്‍ സ്വദേശി ഇ പ്രജീഷാണ് കൊല്ലപ്പെട്ടത്. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പ്രജീഷിനെ കാണാതായത്. കഴിഞ്ഞ മാസം താഴെ മൗവ്വഞ്ചേരിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാല് ലക്ഷം രൂപയുടെ തേക്കുമരത്തിൻ്റെ ഉരുപ്പടികൾ മോഷണം പോയിരുന്നു. ഈ കേസിൽ ചക്കരക്കൽ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായിരുന്നു. മോഷണവിവരം പുറത്ത് പറഞ്ഞത് പ്രജീഷാണെന്ന സംശയം പ്രതികൾക്ക് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ നിഗമനം.    

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Save your stories

Sign in