കോഴിക്കോട് കലക്ടറേറ്റില്‍ സിപിഐ സിപിഎം അനുകൂല സർവീസ് സംഘടനകള്‍ സമരത്തിന്‍റെ പേരില്‍ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽക്കിഫില്‍. റവന്യൂ വകുപ്പിൽ സ്ഥലംമാറ്റം കൊടുത്ത 16 പേരും സ്ഥലമാറ്റം അംഗീകരിച്ച് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു . ഇതേ സമയത്താണ് എന്‍ജിഒ യും യൂണിയന്‍റേയും ജോയിന്‍ര് കൗണ്‍സിലിന്‍റെയും നേതാക്കന്മാർ ലീവെടുക്കാതെ സ്ഥാപനത്തിൽ ഒപ്പുവച്ചതിന് ശേഷം കളക്ട്രേറ്റിന് മുന്നിൽ വന്ന് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുടർഭരണം കിട്ടിയതിന്‍റെ അഹങ്കാരവും ദാർഷ്ട്യവുമാണ് ഈ സമരത്തിലൂടെ മുന്നണിയിലെ രണ്ട് കക്ഷികളും നടത്തുന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ്സ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക് സ്ഥാനക്കയറ്റം നൽകിയപ്പോൾ എൻജിഒ യൂണിയന്‍റെ മെമ്പർഷിപ്പ് ഇല്ലാത്തവരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയുണ്ടായി ഇതിൽ സ്ത്രീകളായ ഓഫീസർമാരായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ പോലും ബാധിച്ചിട്ടുണ്ട്.
ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളിൽ ഒരു മാനദണ്ഡവും ഇല്ലാതെയാണ് സ്ഥലംമാറ്റം നടക്കുന്നതെന്ന് സി.പി.ഐയുടെ സർവീസ് സംഘടന ജോയിന്റ് കൗൺസിൽ പരാതിപ്പെടുകയും ഉണ്ടായി. കേരളത്തിലുടനീളം രണ്ടു സംഘടനകളും കൂടി ജീവനക്കാരെ ഒരു മാനദണ്ഡവുമില്ലാതെ സ്ഥലംമാറ്റി സംഘടനാ താൽപര്യത്തിനു വേണ്ടിയും അഴിമതിക്ക് വേണ്ടിയും സർക്കാർ മേഖലയെ തകർത്തുകൊണ്ടിരിക്കുകയാണ്.
ഇരു സംഘടനകളുടെയും വിലപേശലും ഭീഷണിയും കൊണ്ട് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ആത്മാഭിമാനത്തോടു കൂടി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ കേരളത്തിൽ നിലനിൽക്കുന്നത്.
ഈ സമരത്തിന് പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും എല്ലാ ഒത്താശയും ഉണ്ടെന്നുള്ളത് പകൽ പോലെ സത്യമാണ്. അഡീഷണൽ മജിസ്ട്രേറ്റ് ആയ എഡിഎമ്മിന് ഭീഷണിയുണ്ട് എന്ന് അറിഞ്ഞിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇതിനെതിരെ രേഖാമൂലം പരാതി കൊടുക്കാത്തതും പ്രതിഷേധാർഹമാണ് അഡീഷണൽ മജിസ്ട്രേറ്റ്ന്റെ അവസ്ഥ ഇതാണെങ്കിൽ പൊതുജനങ്ങളുടെ അവസ്ഥ ഇതിലും ദയനീയം ആയിരിക്കുമെന്ന് ഒരു സംശയവുമില്ല. ക്രിമിനലുകൾക്ക് വേണ്ടി ക്രിമിനലുകൾ ഭരിക്കുന്ന ഭരണമായി കേരളത്തിലെ എൽഡിഎഫ് ഗവൺമെന്‍റ് മാറി.
ഈ സമരം ചെയ്യുന്നവർ ഓഫീസിൽ അബ്സന്റ് മാർക്ക് ചെയ്യാതെ സമരത്തിന് വന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും സർക്കാരിനും ഉണ്ടായ നഷ്ടം സർക്കാർ സമരക്കാരിൽ നിന്ന് ഈടാക്കണം. മെഡിക്കൽ കോളേജ് പോലെ സുപ്രധാന വകുപ്പിൽനിന്ന് സമരം ചെയ്തവർക്കെതിരെ എന്ത് നടപടിയാണ് ഇവരുടെ മേധാവികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഈ സമരത്തിന് നേതൃത്വം നൽകുന്ന എൻജിഒ യൂണിയന്‍റെ ജില്ലാ പ്രസിഡന്റ് കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി ഒരേ പോസ്റ്റിൽ തന്നെ ഇരിക്കുകയാണ്.
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സ്ഥിരമായി ഒരേ പോസ്റ്റിൽ തന്നെ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥനാണ് ഇതേ സമരത്തിനു നേതൃത്വം കൊടുക്കുന്നത് എന്നത് ഏറ്റവും വലിയ തമാശയും ഇതിലെ വിരോധാഭാസവുമാണ്. ഇത് ഒരൊറ്റ ഉദാഹരണം മാത്രമാണ്. ഇങ്ങനെയുള്ള പല ഉദ്യോഗസ്ഥന്മാരും ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. അവരുടെ പട്ടിക യൂത്ത് കോൺഗ്രസ് ഉടൻ പ്രസിദ്ധീകരിക്കും. ഈ ഓഫിസർമാർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതിനെതിരായി യൂത്ത് കോൺഗ്രസ് നിയമപോരാട്ടം നടത്തും. ചീഫ് സെക്രട്ടറി ഇവർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുകയാണ്.
പഞ്ചായത്തിന്‍റെ ഓൺഫണ്ടും പ്ലാൻ ഫണ്ടും നടപ്പിലാക്കേണ്ട ഈ സാമ്പത്തികവർഷ അവസാനത്തിൽvഭരണ സംഘം തമ്മിൽ തല്ലിയത് കൊണ്ട് പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഡിപിസി മീറ്റിംഗ് പോലും കൂടാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ കോഴിക്കോട് ഉള്ളത്. ആയതിനാൽ ജനങ്ങളോടുള്ള വെല്ലുവിളിയും അതോടൊപ്പം തന്നെ സർക്കാർ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുന്ന സമീപനവുമാണ് ഈ സമരം.
ഇതിനെതിരെ എസ്മ പോലെയുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ട പോലീസും അധികാരികളും മൗനം പാലിച്ച് ഈ സമരത്തിന് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇതിനെതിരായി നിയമനടപടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം അറിയിച്ചു.
ഇടത് അനൂകൂല സംഘടനകള്‍ സമരം ചെയത് ജനങ്ങളെ വെല്ലുവിളിക്കുന്നു ; യൂത്ത് കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജന.സെക്രട്ടറി