ചെറിയാൻ ഫിലിപ്പിന്റെ 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു'എന്ന യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. വിഷയാധിഷ്ഠിതമായി വാർത്തയെ സമീപിക്കുന്ന വ്യക്തിയാണ് ചെറിയാൻ ഫിലിപ്പ് എന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിന്റെ വിശകലനങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാനലിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക എന്നതാണെന്നും തെറ്റുകളെ വസ്തുതാപരമായി എതിർക്കുമെന്നും ചെറിയാൻ ഫിലിപ്പും പ്രതികരിച്ചു. ചാനലിന്റെ ആദ്യ വീഡിയോയും പുറത്തിറങ്ങി.