Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു, 8 ജില്ലകളിൽ യെല്ലോ അലേർട്ട്, കൊച്ചി എംജി റോഡിലെ കച്ചവടക്കാർ ദുരിതത്തിൽ

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു, 8 ജില്ലകളിൽ യെല്ലോ അലേർട്ട്, കൊച്ചി എംജി റോഡിലെ കച്ചവടക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്ന് തീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് മലമ്പുഴ അണക്കെട്ട് തുറന്നു. 4 ഷട്ടറുകൾ 10 സെന്റിമീറ്ററുകൾ വീതമാണ് ഉയർത്തിയത്. ജല നിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകൾ ഉയർത്തിയത്. കൽ‌പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര, പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കൊച്ചി എംജി റോഡിലടക്കമുള്ള വെള്ളക്കെട്ടുകൾ കുറഞ്ഞെങ്കിലും വീടുകളിലെയും കടകളിലെയും വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറി കടകളിലെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചിരുന്നു. ഇതോടെ ഓണവിപണിയിൽ പ്രതീക്ഷ അർപ്പിച്ച വ്യാപാരികളെല്ലാം നിരാശയിലാണ്.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in