Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ബിരുദ, ബിരുദാനന്തര (Degree & PG) പരീക്ഷകൾ മലയാളത്തിലും എഴുതാൻ സർവകലാശാല അനുമതി നൽകി. മലയാള ഐക്യവേദി സെക്രട്ടറി വി. വൈഷ്ണവി നൽകിയ നിവേദനം പരിഗണിച്ചാണ് സർവകലാശാലയുടെ ഈ ചരിത്രപരമായ തീരുമാനം.

സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യൽ വർക്ക് (BSW, MSW), മൈക്രോബയോളജി, മാത്തമാറ്റിക്സ്, ബി.എഡ്., എം.എ. മ്യൂസിക് തുടങ്ങി വിവിധ യു.ജി, പി.ജി. കോഴ്‌സുകളുടെ പരീക്ഷകളാണ് ഇനിമുതൽ മലയാളത്തിലും എഴുതാൻ സാധിക്കുക.

എന്നാൽ ബി.ബി.എ., ബി.ടെക്., ബി.ആർക്., എം.സി.എ., ബി.ഡെസ്., എം.ഡെസ്. തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ നിലവിൽ നിർവാഹമില്ലെന്ന് സർവകലാശാല രജിസ്ട്രാർ മറുപടിയിൽ വ്യക്തമാക്കി. മറ്റു കോഴ്‌സുകളിലെ പരീക്ഷകൾ മലയാളത്തിൽ എഴുതുന്ന കാര്യം വിവിധ ബോർഡ് ഓഫ് സ്റ്റഡീസിന്റെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.

Related articles

See all
Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in