താന്തോന്നി എന്ന ചിത്രത്തിന് ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിന്‍ ജോര്‍ജും ആദ്യമായി ഒന്നിച്ച സസ്പെന്‍സ് ത്രില്ലര്‍ 'ഐസിയു' നവംബര്‍ ആറ് മുതല്‍ സണ്‍ നെക്സ്റ്റ് ഓടിടിയില്‍ സ്ട്രീമിംങ് തുടങ്ങുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാര്‍ ആണ്.
സൂര്യ തമിഴില്‍ നിര്‍മിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: സി. ലോകനാഥന്, സംഗീതം: ജോസ് ഫ്രാങ്ക്ളിന്, എഡിറ്റിംഗ്: ലിജോ പോള്‍, പി.ആര്.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ബിബിനും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ 'ഐ.സി.യു' ഒടിടിയിലേക്ക്; നവംബർ 6 മുതൽ സൺ നെക്സ്റ്റിൽ