'അരിയെവിടെ സര്‍ക്കാരെ '; റേഷന്‍ വിതരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം
Jaihind TV News Report
Jaihind TV Web Desk
January 28, 2025
1 min read
•
Updated: June 02, 2026
തിരുവനന്തപുരം : സമസ്ത മേഖലയും തകര്‍ത്ത സര്‍ക്കാര്‍ മദ്യമേഖലയെ മാത്രമാണ് പരിപോഷിപ്പിക്കുന്നതെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു.റേഷന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു 'അരിയെവിടെ സര്‍ക്കാരെ 'എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരം തിരുവനന്തപുരം പൂന്തുറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പൊതുവിതരണ സംവിധാനം തകര്‍ത്തു സാധാരണക്കാരനെ പ്രതിസന്ധിയില്‍ ആക്കുന്ന ഇടതു സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കൊണ്ടാണ്കോണ്‍ഗ്രസിന്ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ക്കു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പൊതുവിതരണ സംവിധാനം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ കെ പി സി സി രാഷ്ട്രീയക്കാര്യ സമിതി അംഗം ജോസഫ് വാഴക്കനും' 'മുന്‍മന്ത്രി വിഎസ് ശിവകുമാറും തുറന്ന് വിമര്‍ശിച്ചു.പൊതുവിതരണ സംവിധാനം തകര്‍ത്തതോടെ ഇടതു സര്‍ക്കാരിന്റെ മരണമണി മുഴങ്ങുകയാണ് സമരത്തിന് നേതൃത്വം നല്‍കിയ ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ഇന്നത്തെ സമരത്തിന്‍റെ തുടര്‍ച്ചയായി ഫെബ്രുവരി 6 വ്യാഴാഴ്ച താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി,രാജേന്ദ്ര പ്രസാദ്, ബി.ബാബു പ്രസാദ്, നാട്ടകം സുരേഷ്,സതീഷ് കൊച്ചുപറമ്പില്‍, സി.പി.മാത്യു,മുഹമ്മദ് ഷിയാസ്,എ.തങ്കപ്പന്‍,പ്രവീണ്‍കുമാര്‍, വി.എസ്.ജോയി,മാര്‍ട്ടിന്‍ ജോര്‍ജ്ജ്,പി.കെ.ഫൈസല്‍ തുടങ്ങിയവര്‍ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യതു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10