Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് ലോകമെങ്ങും ചർച്ചകൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, വാട്‌സ്ആപ്പിൽ പുതിയ പേരന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. കൗമാരക്കാർ മെസേജിങ് പ്ലാറ്റ്‌ഫോമിൽ ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നറിയാനും അവരുടെ അക്കൗണ്ട് പ്രൈവസി കൈകാര്യം ചെയ്യാനും രക്ഷിതാക്കളെ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. കൗമാരക്കാരുടെ പ്രൊഫൈൽ ഫോട്ടോ കാണാൻ കഴിയുന്നത് ആർക്കൊക്കെ, അവരെ ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുന്നത് ആർക്കൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ഇനി രക്ഷിതാക്കൾക്കും നേരിട്ട് നിയന്ത്രണങ്ങൾ സജ്ജീകരിക്കാം.

പുതിയ ഫീച്ചർ അനുസരിച്ച്, കൗമാരക്കാർ ഏതെങ്കിലും ഗ്രൂപ്പിൽ ചേരുമ്പോഴോ പുറത്തുകടക്കുമ്പോഴോ, അവർ അംഗമായ ഗ്രൂപ്പുകളിലേക്ക് പുതിയ അംഗങ്ങൾ എത്തുമ്പോഴോ രക്ഷിതാക്കൾക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും. കൂടാതെ കൗമാരക്കാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണാമെന്നതും രക്ഷിതാക്കൾക്ക് നിശ്ചയിക്കാം. ഇതിനായി സെറ്റിങ്‌സിൽ വരുത്തുന്ന മാറ്റങ്ങൾ പിന്നീട് തിരുത്തണമെങ്കിൽ രക്ഷിതാക്കൾ സജ്ജമാക്കിയ 6 ഡിജിറ്റ് പിൻ (PIN) നമ്പർ ആവശ്യമാണ്. വാട്‌സ്ആപ്പിന് പുറമെ മെറ്റ എഐ (Meta AI) ഉപയോഗത്തിലും 'ലിമിറ്റഡ് കണ്ടെന്റ്' ഓപ്ഷനുകളിലൂടെ നിയന്ത്രണം ഏർപ്പെടുത്താൻ സൗകര്യമുണ്ട്.

കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി കുറയ്ക്കാനും ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മെറ്റയുടെ ഈ നീക്കം. എന്നാലും, ഈ നിയന്ത്രണങ്ങൾ വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ യാതൊരു തരത്തിലും ബാധിക്കില്ല. കൗമാരക്കാരുടെ വ്യക്തിഗത സന്ദേശങ്ങളോ കോളുകളോ രക്ഷിതാക്കൾക്ക് വായിക്കാനോ കേൾക്കാനോ സാധിക്കില്ല. ഇതൊരു നിർബന്ധിത സംവിധാനമല്ലെന്നും, മക്കളുടെ സുരക്ഷിതമായ ഡിജിറ്റൽ ഉപയോഗത്തിനായി രക്ഷിതാക്കൾക്ക് പരസ്പര ധാരണയോടെ ഉപയോഗിക്കാവുന്ന ഒന്നാണെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

കൗമാരക്കാരുടെ ഫോണിലെ വാട്‌സ്ആപ്പ് സെറ്റിങ്‌സിലുള്ള 'പേരന്റൽ കൺട്രോൾ' വഴി വയസ്സ് സ്ഥിരീകരിച്ച്, ക്യൂആർ (QR) കോഡ് സ്കാൻ ചെയ്ത് അക്കൗണ്ടുകൾ തമ്മിൽ ലിങ്ക് ചെയ്യാവുന്നതാണ്. തുടർന്ന് രക്ഷിതാക്കൾ ക്രിയേറ്റ് ചെയ്യുന്ന പിൻ നമ്പർ ഉപയോഗിച്ച് പ്രൈവസി മാറ്റങ്ങൾ വരുത്താം. ഘട്ടംഘട്ടമായി അവതരിപ്പിക്കുന്ന ഈ ഫീച്ചർ ലഭ്യമാകാൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.

Related articles

See all
Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Popular News

‘80കളിൽ ഇവർ എങ്ങനെയിരിക്കും?’; താരങ്ങളും നേതാക്കളും റെട്രോ ലുക്കിൽ, വൈറലായി AI ട്രെൻഡ്

Popular News

ബാറ്ററിയിൽ ‘മാസ്’, ഡിസ്പ്ലേയിലും ‘ക്ലാസ്’; iQOO Z11 ഇന്ത്യയിൽ എത്തി

Popular News

ഐഫോൺ മുതൽ മാക് വരെ ഇനി ലീസിൽ ; ചിപ്പ് ക്ഷാമത്തിനിടെ പുതിയ നീക്കവുമായി ആപ്പിൾ

Save your stories

Sign in