Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ; ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ നാളെ യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 17 വരെ 30–40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷയ്ക്ക് മുൻകരുതലെടുക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in