Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി

വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി
  തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഒരു മതവിഭാഗത്തിന്‍റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വഖഫ് വിഷയത്തില്‍ കാട്ടിയ മലക്കംമറിച്ചില്‍ വിശ്വസനീയമല്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്കു വിട്ട സര്‍ക്കാര്‍, ഇപ്പോള്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമനം പിഎസ് സിക്ക് വിടാന്‍ വഖഫ് ആവശ്യപ്പെട്ടില്ല. സര്‍ക്കാരിന്‍റെ തീരുമാനം ഏകപക്ഷീയമാണ്. അത് ഉള്‍ക്കൊള്ളാന്‍ പൊതുസമൂഹത്തിന് കഴിയില്ല. സമുദായത്തിന്‍റെ മൗലികാവകാശത്തില്‍ സര്‍ക്കാരിന് കാര്യമില്ല.വഖഫ് ബോര്‍ഡിലെ പിഎസ് സി നിയമന തീരുമാനത്തില്‍ നിന്നും പിന്‍മാറിയെന്നത് സത്യസന്ധമാണെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഉറച്ചു നില്‍ക്കണം. അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ പിന്നീട് നിലപാട് മാറ്റരുതെന്നും കെ സുധാകരന്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in