Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സിപിഎമ്മിന് ഓന്തിനെപോലെ നിറം മാറാമെങ്കിലും നിയമ വ്യവസ്ഥ ആ നിലയിലേക്ക് അധഃപതിച്ചിട്ടില്ല, അഭിവാദനങ്ങൾ'; കോടതി വിധിയില്‍ വി.ടി ബല്‍റാം

'സിപിഎമ്മിന് ഓന്തിനെപോലെ നിറം മാറാമെങ്കിലും നിയമ വ്യവസ്ഥ ആ നിലയിലേക്ക് അധഃപതിച്ചിട്ടില്ല, അഭിവാദനങ്ങൾ'; കോടതി വിധിയില്‍ വി.ടി ബല്‍റാം
  നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരാനുള്ള  തീരുമാനത്തില്‍  നീതിപീഠത്തിന് അഭിവാദനമർപ്പിച്ച് വി.ടി ബല്‍റാം എംഎല്‍എ. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും  നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധഃപതിച്ചിട്ടില്ലെന്ന് തെളിയിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും. എന്നാൽ അതിന്‍റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിൻ്റെ നേതൃത്ത്വത്തിൽ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിന്‍റെ പൊതുമുതലിനാണ്'- ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും. എന്നാൽ അതിന്‍റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിന്‍റെ പൊതുമുതലിനാണ്. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങൾ. https://www.facebook.com/vtbalram/posts/10157992395094139

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in