Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിസ്മയ കേസില്‍ കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം

വിസ്മയ കേസില്‍  കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം
കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിസ്മയ കേസ് പ്രതി കിരൺകുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബഞ്ചാണ് കിരൺകുമാറിന് ജാമ്യം അനുവദിച്ചത്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കേസിന്‍റെ വിചാരണ തുടരുന്നതിനിടെയാണ് കിരൺകുമാറിന് ജാമ്യം ലഭിച്ചത് . കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ടയ്ക്കു സമീപമുള്ള കിരൺകുമാറിന്‍റെ വസതിയിലെ കുളിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കിരൺകുമാർ അറസ്റ്റിലാവുകയായിരുന്നു. നേരത്തെ ജില്ലാ കോടതിയും ഹൈക്കോടതിയും നിരവധി തവണ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു . ഇതേ തുടർന്നാണ് കിരൺ സുപ്രിം കോടതിയെ സമീപിച്ചത് .കേസിനെ തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പ്രതി കിരൺകുമാറിനെ സർവ്വിസിൽ നിന്നും സർക്കാർ പിരിച്ച് വിട്ടിരുന്നു

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in