Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും

കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). സംഭവത്തിൽ വീണാ ജോർജിനെ പ്രവേശിപ്പിച്ചിരുന്ന പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു എന്ന് വ്യക്തമായതോടെയാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാൻ സംഘം തീരുമാനിച്ചത്.

സംഭവദിവസം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്.ഐ കഴിഞ്ഞദിവസം നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. സ്വന്തം മൊഴി പോലും രേഖപ്പെടുത്താതെ തന്റെ പേരിൽ കൃത്രിമ മൊഴി ഉണ്ടാക്കുകയായിരുന്നുവെന്ന് വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമേ, മുൻമന്ത്രിയുടെ ഗൺമാൻ അഭിലാഷും വീണാ ജോർജിന്റെയും കൂട്ടരുടെയും വാദങ്ങളെ തള്ളിക്കളയുന്ന രീതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഗൺമാന്റെയും മൊഴികൾ മുൻമന്ത്രിയുടെ വാദങ്ങൾക്ക് തിരിച്ചടിയായതോടെയാണ് അന്വേഷണസംഘം ഡോക്ടർമാരിലേക്കും മുൻ അന്വേഷണ ഉദ്യോഗസ്ഥരിലേക്കും ശ്രദ്ധ തിരിക്കുന്നത്. ഇതോടെയാണ് വീണയ്ക്ക് കുരുക്ക് മുറുകിയത്. ആദ്യഘട്ടത്തിൽ വ്യാജ തെളിവുകളും കൃത്രിമ മൊഴികളും ഉണ്ടാക്കാൻ ശ്രമിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.

Related articles

See all
Popular News

പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നു?; 'സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്ന്'...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Save your stories

Sign in