Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവര്‍ണര്‍ നിയമപരമായി പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷം സ്വാഗതം ചെയ്യും : വിഡി സതീശന്‍

ഗവര്‍ണര്‍ നിയമപരമായി പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷം സ്വാഗതം ചെയ്യും : വിഡി സതീശന്‍
ഡി- ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ നേരത്തെ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നെങ്കല്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്ഭവനില്‍ നിന്നും വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കാതെ പ്രസിഡന്‍റിന് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നെന്ന് ഗവര്‍ണര്‍ക്ക് പറയാമായിരുന്നു. ഇതൊക്കെ പൊതുസമൂഹത്തിന് അറിയണമെങ്കില്‍ ജോത്സ്യനെ കാണേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഗവര്‍ണരും സര്‍വകലാശാലയും സര്‍ക്കാരും ചേര്‍ന്ന് എല്ലാം മറച്ചുവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനിന്നയാളാണ് ഗവര്‍ണര്‍. സര്‍ക്കാരുമായി തെറ്റിയപ്പോഴാണ് അന്നു ചെയ്തത് തെറ്റാണെന്നു പറഞ്ഞത്. തെറ്റായ നിയമോപദേശമാണ് എ.ജി നല്‍കിയതെന്നാണ് ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത്. നിയമവിരുദ്ധമയാണ് കണ്ണൂര്‍ വി.സിയെ നിയമിച്ചതെന്നു പറയുന്ന ഗവര്‍ണര്‍ തെറ്റു തിരുത്താന്‍ തയാറാകണം. തെറ്റ് തിരുത്താന്‍ തയാറാകാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നു പറയുന്നത് നിയമവിരുദ്ധമാണ്. അതിനെയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. നാളെ നിയമപരമായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാല്‍ അതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in