Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിക്ക് കോർപറേറ്റ് ബാധ, അടിസ്ഥാന ജനവിഭാഗത്തെ മറന്നു: പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്ക് കോർപറേറ്റ് ബാധ, അടിസ്ഥാന ജനവിഭാഗത്തെ മറന്നു: പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം : ബുള്ളറ്റ് ട്രെയിനിന്‍റെ കാര്യത്തിൽ സീതാറാം യെച്ചൂരി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞതാണ് മുഖ്യമന്ത്രി പിണറായി വിജയനോടും പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം അടിസ്ഥാന വർഗത്തെ മറന്നു. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്നും അദ്ദേഹം വിമർശിച്ചു. കെ റെയിൽ വിഷയത്തിൽ രണ്ട് മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  മുഖ്യമന്ത്രി അധികാരം കൈയിൽ വെച്ച് വരേണ്യ വർഗത്തോട് സംസാരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി വഴിയാധാരമാകുന്നവർ, സാധാരണക്കാർ, പാവപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങി നിരവധി പേരുണ്ട്. പ്രതിപക്ഷം ഇവരുമായി ആശയവിനിമയം നടത്തും. യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം  അടിയന്തരമായി വിളിച്ചിട്ടുണ്ടെന്നും തുടർ സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/497114231707385

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in