Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'തെറ്റുതിരുത്താന്‍ സിപിഎം സന്നദ്ധമാകില്ല: മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകണം': വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

'തെറ്റുതിരുത്താന്‍ സിപിഎം സന്നദ്ധമാകില്ല: മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകണം':  വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

സിപിഎം നേതൃത്വം തെറ്റുകൾ തിരുത്താൻ സന്നദ്ധമാകുമെന്ന കാര്യത്തിൽ വലിയ സംശയമുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. യഥാർത്ഥ തെറ്റുകൾക്ക് പിന്നിലെ കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്തൽ പ്രക്രിയ സാധ്യമാകൂ എന്നും, എന്നാൽ പാർട്ടിയിൽ ഇതുവരെ അത്തരം ശ്രമങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇഡി  നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചു. ഇഡി റെയ്ഡുകൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇഡി പ്രതിപക്ഷ നേതാക്കൾക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് പതിവ് രീതിയാണെന്നും കൂട്ടിച്ചേർത്തു.

പാർട്ടി നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ ജനങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. എന്നാൽ നിലവിലെ നേതൃത്വം അതിന് തയ്യാറായിട്ടില്ല. വ്യക്തമായ വിശദീകരണം നൽകുന്നതുവരെ ആരോപണങ്ങളിൽ എന്തോ കഴമ്പുണ്ടെന്ന് തന്നെയാണ് പൊതുജനം കരുതുകയെന്നും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in