Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമേരിക്കയിൽ കാലംതെറ്റി മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും: വൈദ്യുതിയില്ലാതെ ഇരുട്ടിലായി ആയിരങ്ങൾ; അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ പകച്ച് യുഎസ്

അമേരിക്കയിൽ കാലംതെറ്റി മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും: വൈദ്യുതിയില്ലാതെ ഇരുട്ടിലായി ആയിരങ്ങൾ; അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ പകച്ച് യുഎസ്
അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ ദുരിതത്തിലായി അമേരിക്ക. കാലം തെറ്റിയെത്തിയ കനത്ത ഹിമപാതവും കൊടുങ്കാറ്റുമാണ് ജനങ്ങളെ കഷ്ടത്തിലാക്കിയത്.  മഞ്ഞുവീഴ്ചയിലും ശക്തമായ കാറ്റിലും വടക്കു കിഴക്കൻ യുഎസിൽ മൂന്നു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങി. അതേസമയം സാധാരണയായി നല്ല കാലാവസ്ഥ കാണപ്പെടുന്ന സമയത്താണ് ഈ അപ്രതീക്ഷിത പ്രകൃതി ക്ഷോഭം. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ന്യൂയോർക്കിലെ ബിൻഗാംടണിൽ  ഉണ്ടായത്. 14.2 ഇഞ്ച് കനത്തിൽ മഞ്ഞ് വീണതോടെ റോഡുകളും പാലങ്ങളും വാഹങ്ങളുമെല്ലാം മഞ്ഞിനടിയിലായി. ബിൻഗാംടൺ മേയർ പട്ടണത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടതോടെ ഒരു പ്രദേശമാകെ ഇരുട്ടിലുമായി. 2007 ലെ 13.6 ഇഞ്ച് കനത്തിലുണ്ടായ മഞ്ഞുവീഴ്ചയുടെ റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. വെർജീനിയ വരെയുള്ള സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും ദുരിതം വിതച്ചു. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. അറുപതിലധികം തെരുവുകളിൽ മരങ്ങൾ വീണ് യാത്രാതടസം സൃഷ്ടിച്ചു. ന്യൂയോർക്ക്, പെൻസിൽവാനിയ, മെയ്ൻ, വെർമോണ്ട്, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. എന്തായാലും കാലം തെറ്റിയെത്തിയ ഹിമപാതവും  കൊടുങ്കാറ്റും കടുത്ത ദുരിതമാണ് അമേരിക്കയിൽ സൃഷ്ടിച്ചിരിക്കുന്നത്.

Related articles

See all
Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Save your stories

Sign in