Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി

ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി
  മലപ്പുറം : ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മിന്നും ജയം സ്വന്തമാക്കി യുഡിഎഫ്. മലപ്പുറം ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ വാർഡുകളിലേക്കായി നടന്ന ഉപതെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോള്‍ 5 സീറ്റും യുഡിഎഫ് നിലനിർത്തി. തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട്, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കാലടി പഞ്ചായത്തിലെ ചാലപ്പുറം എന്നിവിടങ്ങളിലാണ് വോട്ടിംഗ് നടന്നത്. ഉർങ്ങാട്ടിരി പഞ്ചായത്തിലെ വേഴേക്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ശിവകുമാർ എന്ന സത്യൻ വിജയിച്ചു. 384 വോട്ടുകള്‍ക്കാണ് ജയം. പൂക്കോട്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സത്താർ 710 വോട്ടുകൾക്ക്‌ വിജയിച്ചു. കാലടി പഞ്ചായത്തിലെ ആറാം വാർഡിൽ യുഡിഫ് സ്ഥാനാർത്ഥി എം രജിത 277 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ അല്ലേക്കാടൻ സജീസ് 110 വോട്ടിന് വിജയിച്ചു. മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ‌ യുഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ വിജയിച്ചു. 90 വോട്ടുകള്‍ക്കാണ് ഗഫൂറിന്‍റെ വിജയം.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in