Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എൻകെ പ്രേമചന്ദ്രൻ എംപി യ്ക്കു നേരെ നടന്ന അക്രമത്തില്‍ വന്‍ യുഡിഎഫ് പ്രതിഷേധം

എൻകെ പ്രേമചന്ദ്രൻ എംപി യ്ക്കു നേരെ നടന്ന അക്രമത്തില്‍ വന്‍ യുഡിഎഫ് പ്രതിഷേധം
കൊല്ലം ചവറയിൽ എൻ കെ പ്രേമചന്ദ്രൻ എംപി യ്ക്കു നേരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് യുഡിഎഫ്  വൻ പ്രതിഷേധ പ്രകടനം നടത്തി. റസ്റ്റ് ഹൗസിനു മുന്നിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നാരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാന്‍റിന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു എൻ കെ പ്രേമചന്ദ്രൻ എംപിയുടെ സ്വതന്ത്ര രാഷ്ട്രിയ പ്രവർത്തനം തടഞ്ഞാൽ ജില്ലയിലെ ഇടതു എം എൽ എ മാരുടെ വസതികളിലേക്ക് യുഡിഎഫ് പ്രതിഷേധ സമരങ്ങളുമായി ഇറങ്ങുമെന്ന് സമരത്തിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. കെ സി രാജൻ, പ്രതാപവർമ്മ തമ്പാൻ, ബിന്ദു കൃഷ്ണ, ഏ .ഷാനവാസ് ഖാൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in