Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

തിങ്കളാഴ്ച കേരളത്തില്‍ UDF ഹര്‍ത്താല്‍

തിങ്കളാഴ്ച കേരളത്തില്‍ UDF ഹര്‍ത്താല്‍
ഇന്ധനവില വര്‍ധനവിനെതിരേയും പെട്രോളിയം ഉല്‍പന്നങ്ങള്‍ GST പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സെപ്തംബര്‍ 10 തിങ്കളാഴ്ച AICC ആഹ്വാനം ചെയ്ത ബന്ദ് കേരളത്തില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിയിരിക്കുമെന്ന് KPCC പ്രസിഡന്റ് M.M ഹസന്‍ അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കും ഹര്‍ത്താല്‍. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാകാത്ത വിധത്തിലായിരിക്കും ഹര്‍ത്താല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, എയര്‍പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തികച്ചും സമാധാനപരമായിരിക്കും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുക. പ്രളയബാധിതരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന തരത്തില്‍ പെട്രോളിനും, ഡീസലിനും വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ AICC പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറിനില്‍ക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് KPCC പ്രസിഡന്റ് M.M ഹസന്‍ അഭ്യര്‍ഥിച്ചു രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in