Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൂത്തുപറമ്പില്‍ യുഡിഎഫിന്റെ 'വയനാടന്‍' കരുത്ത്; ജയന്തി രാജന് ആവേശോജ്ജ്വല സ്വീകരണം

കൂത്തുപറമ്പില്‍ യുഡിഎഫിന്റെ 'വയനാടന്‍' കരുത്ത്; ജയന്തി രാജന് ആവേശോജ്ജ്വല സ്വീകരണം
കൂത്തുപറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകര്‍ന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയന്തി രാജന്‍ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചു. വയനാടിന്റെ മണ്ണില്‍ നിന്ന് ചുരമിറങ്ങി കൂത്തുപറമ്പിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. വയനാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിവന്ന ജയന്തി രാജന്‍, തദ്ദേശ ഭരണരംഗത്തെ തന്റെ മികച്ച പ്രവര്‍ത്തന പരിചയവുമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക് ഇറങ്ങുന്നത്. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇവര്‍ക്ക് കൂത്തുപറമ്പില്‍ ലഭിക്കുന്ന ജനപിന്തുണ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഷാഫി പറമ്പില്‍ എംപി കൂടി റോഡ് ഷോയില്‍ പങ്കുചേരാന്‍ എത്തിയത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി. സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ നിരത്തുകളില്‍ എത്തിയത്. മണ്ഡലത്തില്‍ ഇത്തവണ ഒരു രാഷ്ട്രീയ അട്ടിമറി വിജയം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. കൂത്തുപറമ്പിലെ ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും മണ്ഡലത്തിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങുമെന്നും ജയന്തി രാജന്‍ പ്രതികരിച്ചു.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in