തിരുവനന്തപുരം : കേരള മുൻസിപ്പിൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷനില്‍ നിന്ന് ഒരംഗവും വിട്ട് പോയിട്ടില്ലെന്ന് സംഘടനാ നേതൃത്വം. അസോസിയേഷനില്‍ മുന്‍പ് അംഗങ്ങളായിരുന്ന 8 പേർ സംഘടനക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അംഗങ്ങള്‍ക്കായുള്ള കുറിപ്പില്‍ പറയുന്നു. കോർപറേഷനിലെ KMCSU നേതൃത്വത്തെ വെള്ള പൂശാനുള്ള പാഴ് ശ്രമമായി മാത്രം അംഗങ്ങൾ ഇതിനെ കണ്ടാൽ മതിയെന്നും കൂട്ടിച്ചേർത്തു.
കുറിപ്പിന്‍റെ പൂർണ്ണരൂപം :
ഏറ്റവും സ്നേഹം നിറഞ്ഞ അസോസിയേഷൻ അംഗങ്ങളെ, ഇന്ന് തിരുവനന്തപുരം നഗരസഭയിൽ അരങ്ങേറിയ നാടകങ്ങൾ നിങ്ങൾ അറിഞ്ഞു എന്ന് വിശ്വസിക്കുന്നു തികച്ചും സ്വാർത്ഥ താല്പര്യക്കാരായ മുൻപ് അസോസിയേഷനിൽ അംഗങ്ങൾ ആയിരുന്ന 8 പേർ സംഘടനക്ക് അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കാണിച്ച കോപ്രായങ്ങൾ മാത്രമാണ് കണ്ടത്. തിരുവനന്തപുരം നഗരസഭയിലെ ഒരു അസോസിയേഷൻ അംഗം പോലും സംഘടന വിട്ടുപോയിട്ടില്ല. അഴിമതി ആരോപണത്തിൽ കുളിച്ചു നിൽക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ KMCSU നേതൃത്വത്തെ വെള്ള പൂശാനുള്ള പാഴ് ശ്രമമായി മാത്രം അംഗങ്ങൾ ഇതിനെ കണ്ടാൽ മതിയാകും. സാമ്പത്തിക തിരിമറിക്ക് അച്ചടക്ക നടപടി നേരിടുന്ന ചിലരും വർഷങ്ങൾക്ക് മുൻപ് സംഘടനയിൽ നിന്നും അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവരും ആണ് ഇവർ എന്ന് നിങ്ങൾ അറിയുമെന്ന് കരുതുന്നു. ജീവനക്കാരുടെ ആവശ്യങ്ങൾക്കൊപ്പം കെഎംസിഎസ്എ കൂടെ ഉണ്ടാവും. കെഎംസിഎസ്എ മാത്രമാണ് നഗരസഭാ ജീവനക്കാരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുന്നത്. കഴിഞ്ഞ 5 വർഷം പ്രവർത്തിച്ചതു പോലെ സംഘടന ഇനിയും ധീരമായി മുൻപോട്ടു പോകും. യൂണിയനെ കുപ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഏവരുടെയും ആത്മാർത്ഥമായ സഹകരണം തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിറുത്തട്ടെ ജയ് KMCSA