Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

VALPARAI LEOPARD ATTACK| അതിദാരുണം...വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

VALPARAI LEOPARD ATTACK| അതിദാരുണം...വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണുള്ളത്. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കഴിഞ്ഞ ദിവസമാണ് പുലി കൊണ്ടുപോയത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസില്‍ നല്‍കിയ മൊഴി. വലിയ രീതിയില്‍ ഇന്നലെ രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related articles

See all
Popular News

സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; നായികയായി നസ്രി...

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in