Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ; കർശന നിബന്ധനകളോടെ പൂരം നടത്താൻ തീരുമാനം

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ; കർശന നിബന്ധനകളോടെ പൂരം നടത്താൻ തീരുമാനം
  തൃശൂർ : കർശനമായ കൊവിഡ് നിബന്ധനകളോടെ തൃശൂർ പൂരം നടത്താൻ തീരുമാനം. പൂരത്തിന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 45 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തിയിരിക്കണമെന്നും നിർദ്ദേശമുണ്ട്. ദേവസ്വം ഭാരവാഹികളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനം. തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആൾക്കൂട്ട നിയന്ത്രണത്തിന് കർശന നിർദേശങ്ങൾ നൽകിയത്. തൃശൂർ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പൊലീസിന്‍റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും ചെക്പോസ്റ്റുകളുണ്ടാകും. 45 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തി എന്ന സാക്ഷ്യപത്രം ഹാജരാക്കണം. 45 വയസിൽ താഴെ ഉള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഉന്നത തല യോഗത്തിലെ ഈ നിർദേശങ്ങൾ ദേവസ്വങ്ങൾ അംഗീകരിച്ചു. പൂരത്തിന്‍റെ എല്ലാ ആചാരങ്ങളും ചടങ്ങുകളും മുടക്കമില്ലാതെ നടത്തും. ആനകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. വെടിക്കെട്ടും കുടമാറ്റവും എല്ലാം പ്രൗഡി ചോരാതെ നടത്തുമെന്നും ദേവസ്വങ്ങൾ അറിയിച്ചു. എന്തായാലും തൃശൂർ പൂരത്തിലെ ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച് ഏറെ നാളായി ഉയർന്ന തർക്കങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in