Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറില്‍ മൂന്നുപേരെ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറില്‍ മൂന്നുപേരെ തല്ലിക്കൊന്നു
കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സരണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബനിയാപൂര്‍ ഗ്രാമത്തിലെ ആളുകളാണ് മൂന്ന് പേരെ പിടികൂടിയത്. അയല്‍ഗ്രാമത്തില്‍ നിന്നുളളവരായിരുന്നു മൂന്ന് പേരും. ഇവരെ ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വൈകിയെത്തിയ പൊലീസ് തുടര്‍ന്ന് അക്രമികളെ പിടിച്ചു മാറ്റി മൂന്ന് പേരേയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മൂന്ന് പേരും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഈ മാസം ആദ്യം ത്രിപുരയിലും ആള്‍ക്കൂട്ട ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 36കാരനായ ബുദ്ദി കുമാര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in