മലയാളിക്ക് ഇത് അഭിമാന നിമിഷം; മലയാളത്തിന്റെ മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി
Jaihind TV News Report
Jaihind TV Web Desk
September 23, 2025
1 min read
•
Updated: June 03, 2026
ചലച്ചിത്ര മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. രണ്ടാം തവണയാണ് മലയാളത്തിലേക്ക് പരമോന്നത ചലച്ചിത്ര പുരസ്‌കാരം എത്തിച്ചേരുന്നത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ആദ്യം മലയാളത്തില്‍ നിന്ന് പുരസ്‌കാരം നേടിയത്. മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനനിമിഷമായി മാറുകയായിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിനൊപ്പമാണ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിച്ചത്.
ദില്ലി വിഗ്യാന്‍ ഭവനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇത്തവണ മലയാള സിനിമ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും നേടിയിരുന്നു. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനാണ് ലഭിച്ചിരുന്നത്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകലും നേടിയിട്ടുണ്ടായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10