Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പത്താൻ' പിന്നാലെ ഷാറൂഖിന്റെ 'കിങ്' ചിത്രവും വിവാദത്തിൽ; ദീപികയുടെ കാവി വസ്ത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ബി.ജെ.പി എം.എൽ.എ

'പത്താൻ' പിന്നാലെ ഷാറൂഖിന്റെ 'കിങ്' ചിത്രവും വിവാദത്തിൽ; ദീപികയുടെ കാവി വസ്ത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ബി.ജെ.പി എം.എൽ.എ

ഡല്‍ഹി: ഷാറൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കിങ്' റിലീസിന് മുന്‍പേ വിവാദത്തില്‍. ചിത്രത്തിലെ 'തു മില്‍ ജായേ' എന്ന് തുടങ്ങുന്ന ഗാനത്തില്‍ ദീപിക ധരിച്ചിരിക്കുന്ന കാവി വസ്ത്രത്തെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഗാനത്തിലെ ചില രംഗങ്ങള്‍ സനാതന ധര്‍മ്മത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും ചിത്രം രാജ്യവ്യാപകമായി ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി എം.എല്‍.എ രവി നേഗി രംഗത്തെത്തി.

വിവാദ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സച്ചിന്‍-ജിഗര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ 3.63 കോടിയിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്.

2023-ല്‍ പുറത്തിറങ്ങിയ 'പത്താന്‍' എന്ന ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിലും ദീപിക കാവി ബിക്കിനി ധരിച്ചത് സമാനമായ രീതിയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തിയാണ് പത്താന്‍ തിയേറ്ററുകളിലെത്തിയത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' ഡിസംബര്‍ 24-നാണ് തിയേറ്ററുകളിലെത്തുന്നത്. ഷാറൂഖിന്റെ മകള്‍ സുഹാന ഖാന്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related articles

See all
Popular News

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ...

Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Save your stories

Sign in