Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഞങ്ങള്‍ക്ക് ആശങ്കയുണ്ട്'; നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തലവനെ മാറ്റിയത് അട്ടിമറി ശ്രമമെന്ന് ഡബ്ല്യുസിസി

'ഞങ്ങള്‍ക്ക് ആശങ്കയുണ്ട്'; നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തലവനെ മാറ്റിയത് അട്ടിമറി ശ്രമമെന്ന് ഡബ്ല്യുസിസി
  നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക ഉണ്ടെന്ന് ഡബ്യുസിസി. അന്വേഷണ തലവനെ മാറ്റുന്നത് പോലീസ് സിനിമകളിലെ സ്ഥിരം ആന്‍റി ക്ലൈമാക്സ് പോലെ നിരാശജനകമാണെന്ന് ഡബ്യുസിസി പ്രതികരിച്ചു. എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് അഴിച്ചുപണി. പ്രതിഭാഗം വക്കീലന്മാരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയെന്നും ഡബ്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ഞങ്ങൾക്ക് ആശങ്കയുണ്ട് ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. #Avalkkoppam

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in