Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വടകരയിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വേയ്ക്ക് കെ മുരളീധരന്‍ എംപിയുടെ കത്ത്

വടകരയിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വേയ്ക്ക് കെ മുരളീധരന്‍ എംപിയുടെ കത്ത്
കോഴിക്കോട്: വടകരയില്‍ ട്രെയിനുകള്‍ക്ക് മുമ്പുണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയ്ക്ക് കെ മുരളീധരന്‍ എംപിയുടെ കത്ത്. തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ: 16334), കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ: 19259) എന്നീ ട്രെയിനുകൾക്ക് വടകരയില്‍ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സതേൺ റെയിൽവേ ജനറൽ മാനേജർക്ക് അയച്ച കത്തില്‍ എംപി ചൂണ്ടിക്കാട്ടി. മുംബൈ, അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിനുകൾ. കൊവിഡിന് മുമ്പ് ഈ രണ്ട് ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നതും കെ മുരളീധരന്‍ എംപി റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊവിഡിന് ശേഷം സാധാരണാവസ്ഥ പുനഃസ്ഥാപിച്ചതോടെ സ്റ്റോപ്പും പുനരാരംഭിക്കണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in