Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെരിയയില്‍ 91 ലക്ഷം, ലൈഫ് മിഷനില്‍ 55; വിവിധ കേസുകള്‍ക്കായി പിണറായി സര്‍ക്കാർ ചെലവഴിച്ചത് 9 കോടിയോളം

പെരിയയില്‍ 91 ലക്ഷം, ലൈഫ് മിഷനില്‍ 55; വിവിധ കേസുകള്‍ക്കായി പിണറായി സര്‍ക്കാർ ചെലവഴിച്ചത് 9 കോടിയോളം
തിരുവനന്തപുരം: വിവിധ കേസുകൾ വാദിക്കാൻ എൽഡിഎഫ് സർക്കാർ ഇതുവരെ ചെലവഴിച്ചത് 9 കോടിയോളം രൂപ. ലൈഫ് മിഷനിൽ സിബിഐ അന്വേഷണം തടയാൻ മാത്രം സർക്കാർ ചെലവഴിച്ചത് 55 ലക്ഷം രൂപയാണ്. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തെ എതിർക്കാന്‍ 90 ലക്ഷത്തി 92,000 രൂപയാണ് ചെലവിട്ടത്. ആകെ 8 കോടി 72 ലക്ഷത്തി 92,000 രൂപയാണ് ഇടതു സർക്കാര്‍ വിവിധ കേസുകള്‍ക്കായി ഇതുവരെ ചെലവാക്കിയിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയിൽ സർക്കാരിനുവേണ്ടി വാദിച്ച അഭിഭാഷകൻ കെ.വി വിശ്വനാഥിന് വക്കീൽ ഫീസ് നൽകിയത് 55 ലക്ഷം രൂപ. ഹൈക്കോടതിയിൽ മാത്രം ചെലവായത് 55 ലക്ഷം രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ കേസുകളിലായി ഹാജരായ അഭിഭാഷകർക്ക് യാത്രാ ചെലവിനത്തിൽ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകിയതായി നിയമമന്ത്രി പി രാജീവ് രേഖാമൂലം നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന വാദം തള്ളി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നത് തടയാനായി 90 ലക്ഷത്തി 92,000 രൂപ ചെലവാക്കിയിരുന്നു. 8 കോടി 72 ലക്ഷത്തി 92,000 രൂപയാണ് ഇടതുസർക്കാര്‍ വിവിധ കേസുകള്‍ക്കായി ഇതുവരെ ചെലവാക്കിയിരിക്കുന്നത്.

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in