തിരുവനന്തപുരം: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) സമർപ്പിക്കുന്ന റിപ്പോർട്ടുകളിലെങ്കിലും പാർലമെന്റ് സമ്മേളനത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ലോക്‌സഭ പി.എ.സി അധ്യക്ഷൻ കെ.സി വേണുഗോപാൽ. ഇക്കാര്യം ലോക്‌സഭാ സ്പീക്കർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എ.സി സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ തുടർപഠനവും പരിശോധനയും നടത്താൻ വൈകുന്നത് അനീതിയാണെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. "വൈകി ലഭിക്കുന്ന നീതി, നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്" എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ക്രമക്കേടുകളിൽ ഉടൻ പരിശോധന നടത്തണമെന്ന് പി.എ.സി ആവശ്യപ്പെട്ടിരുന്നെങ്കിലും, പഠനം നടത്താനുള്ള തീരുമാനം വൈകിച്ച നടപടിയെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തന്റെ കടുത്ത അമർഷവും പ്രതിഷേധവും അറിയിച്ചത്.
"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി കെ.സി വേണുഗോപാൽ