Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മുഖത്തുനോക്കി വിമർശിക്കുന്നവരാകണം മാധ്യമപ്രവർത്തകർ'; പ്രസ് ക്ലബ്ബ് വജ്രജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി

'മുഖത്തുനോക്കി വിമർശിക്കുന്നവരാകണം മാധ്യമപ്രവർത്തകർ'; പ്രസ് ക്ലബ്ബ് വജ്രജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മുഖത്തുനോക്കി വിമർശിക്കാനും തയ്യാറാകുന്നവരായിരിക്കണം മാധ്യമപ്രവർത്തകരെന്നും ആ രീതിയിൽ മാധ്യമ സ്ഥാപനങ്ങൾ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം തെറ്റുകൾ തിരുത്തപ്പെടുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പ്രസ് ക്ലബ്ബ് നൽകുന്ന മാധ്യമ അവാർഡുകളുടെ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസ് ക്ലബ്ബിന്റെ സ്നേഹോപഹാരം ഭാരവാഹികളും അംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

ചടങ്ങിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ബിന്ദു കൃഷ്ണ, സി.പി. ജോൺ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ആർ. പ്രവീൺ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.


Related articles

See all
Popular News

തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ചരക്ക് നീക്കത്തിൽ റെക്കോർഡ്; ഒക്ടോബറിൽ കൈകാര്യം ചെ...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Save your stories

Sign in