Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് മൊഴി, ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തില്‍ വന്‍ വഴിത്തിരിവ്

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് മൊഴി, ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകത്തില്‍ വന്‍ വഴിത്തിരിവ്

തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിറാമിനെയല്ല, മറിച്ച് അവന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ ആദ്യ കാമുകനെയായിരുന്നു കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ഈ സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താന്‍ ഒന്നാം പ്രതിയും സംഘവും അഭിറാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതിരുന്നതാണ് അഭിറാമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

പെണ്‍കുട്ടിയുടെ മുന്‍ കാമുകനെയും കൂട്ടി വരാനായിരുന്നു പ്രതികള്‍ അഭിറാമിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ അഭിറാം തനിച്ചാണ് സംഭവസ്ഥലത്തെത്തിയത്. തുടര്‍ന്ന് സുഹൃത്തിനെ ഫോണ്‍ വിളിച്ച് വരുത്താന്‍ പ്രതികള്‍ നിര്‍ബന്ധിച്ചെങ്കിലും അഭിറാം അതിന് വഴങ്ങിയില്ല. ഇതോടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ അഭിറാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഒന്നാം പ്രതി കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അഭിറാമിന്റെ മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റ ശക്തമായ പാടുകളുണ്ട്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പകുതി ഭാഗം ചാക്കുകൊണ്ട് മറച്ച്, വാഴയിലകള്‍ കൊണ്ടിട്ട് മൂടിയ ശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

കൊലപാതകത്തിന് തൊട്ടുമുമ്പ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി അറസ്റ്റിലായ 17-കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, കേസില്‍ പിടിയിലായ പ്രധാന പ്രതി എസ്. ഉമര്‍ മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Save your stories

Sign in