Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നവകേരള സദസ്; പെരുമ്പാവൂർ ബോയ്സ് സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതി

നവകേരള സദസ്; പെരുമ്പാവൂർ ബോയ്സ് സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതി
കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതി.  എറണാകുളം പെരുമ്പാവൂർ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതിൽ പൊളിക്കണമെന്നാണ് സംഘാടക സമിതിയുടെ ആവശ്യം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്ന് കത്തിൽ സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. തിരൂരിലേതിന് സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന ആവശ്യവുമായി സംഘടക സമിതി രംഗത്ത് വന്നിരിക്കുന്നത്. സ്കൂളിന്‍റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമെ ഇതിനോട് ചേർന്നുള്ള മരത്തിന്‍റെ ചില്ലകൾ വെട്ടിമാറ്റണമെന്നും ആവശ്യമുണ്ട്. പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം. മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്ന് മീറ്ററായി വർധിപ്പിക്കണം എന്നിങ്ങനെ അഞ്ച് ആവശ്യമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related articles

See all
Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Save your stories

Sign in