ബിസിസിഐ ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിനുള്ള 17 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ആശ ശോഭനയാണ് ടീമിനെ നയിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ 6 വരെ ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് മത്സരങ്ങൾ നടക്കുന്നത്. വൈഷ്ണ എം.പി, അനന്യ കെ. പ്രദീപ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
റെയിൽവേസ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഗുജറാത്ത്, വിദർഭ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ സിക്കിമാണ് കേരളത്തിന്റെ എതിരാളികൾ.
കേരള ടീം: ആശ എസ്. (ക്യാപ്റ്റൻ), വൈഷ്ണ എം.പി. (വിക്കറ്റ് കീപ്പർ), അനന്യ കെ. പ്രദീപ് (വിക്കറ്റ് കീപ്പർ), ഷാനി ടി., സജന എസ്., അക്ഷയ എ., ദൃശ്യ ഐ.വി., കിരൺ നവ്ഗിരെ, രോഹിണി മാനെ, ദിവ്യ ഗണേഷ്, മൃദുല വി.എസ്., ദർശന മോഹനൻ, നിയ നസ്‌നീൻ കെ., നിത്യ ലൂർദ്ദ്, നജ്‌ല സി.എം.സി., ജോഷിത വി.ജെ., വിനയ സുരേന്ദ്രൻ.
ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്രഖ്യാപിച്ചു