Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തിരുവനന്തപുരം-റിയാദ് സർവീസുകൾ ഉൾപ്പടെ 150 പുതിയ അന്താരാഷ്ട്ര വിമാനങ്ങൾ, ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തിരുവനന്തപുരം-റിയാദ് സർവീസുകൾ ഉൾപ്പടെ 150 പുതിയ അന്താരാഷ്ട്ര വിമാനങ്ങൾ, ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ

കൊച്ചി: കേരളത്തിൽ നിന്നുള്ള സർവീസുകൾ ഉൾപ്പടെ വിപുലീകരിച്ച പുതിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി നിലവിൽ വരുന്ന പുതിയ സമയക്രമത്തിൽ 150 അന്താരാഷ്ട്ര സർവീസുകളും 435 ആഭ്യന്തര സർവീസുകളും ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ശീതകാല ഷെഡ്യൂളാണിത്.

കൊച്ചി-ബാങ്കോക്ക്, കൊച്ചി-കുവൈത്ത്, തിരുവനന്തപുരം-ബഹ്റൈൻ, തിരുവനന്തപുരം-റിയാദ് തുടങ്ങി ആഭ്യന്തര-അന്താരാഷ്ട്ര മേഖലകളിലായി 40-ലേറെ പുതിയ റൂട്ടുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചതോറുമുള്ള ആകെ സർവീസുകളുടെ എണ്ണം 3,150-ൽ നിന്ന് 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകൾ ആഴ്ചയിൽ 1,600 ആയി വർധിക്കും.

ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി-ബാങ്കോക്ക്, ബാങ്കോക്ക്–ഇൻഡോർ, ലഖ്‌നൗ–റാസ് അൽ ഖൈമ, ഫുക്കറ്റ്–ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. ബഹ്റൈൻ–തിരുവനന്തപുരം, ബാങ്കോക്ക്–വിശാഖപട്ടണം, മംഗളൂരു–റാസ് അൽ ഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് വീതവും റിയാദ്–തിരുവനന്തപുരം, ഷാർജ–സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് വരെയും സർവീസുകൾ ഉണ്ടായിരിക്കും. അബുദാബി–ഗോവ (മോപ്പ), അമൃത്സർ–അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിക്കും.

നിലവിൽ 105-ലേറെ വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ്, യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റ് പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള പ്രധാന പുതിയ സര്‍വീസുകള്‍:

കൊച്ചി - ബാങ്കോക്ക്: ആഴ്ചയില്‍ 4 സര്‍വീസുകള്‍
കൊച്ചി - കുവൈത്ത്: ആഴ്ചയില്‍ 3 സര്‍വീസുകള്‍
തിരുവനന്തപുരം - റിയാദ്: ആഴ്ചയില്‍ 3 സര്‍വീസുകള്‍
തിരുവനന്തപുരം - ബഹ്‌റൈന്‍: ആഴ്ചയില്‍ 2 സര്‍വീസുകള്‍



Related articles

See all
Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Save your stories

Sign in