Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അതിതീവ്ര മഴ മുന്നറിയിപ്പ്: ഞായറും തിങ്കളും വിവിധ ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അതിതീവ്ര മഴ മുന്നറിയിപ്പ്: ഞായറും തിങ്കളും വിവിധ ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രസ്തുത ദിവസങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഞായറാഴ്ച (25/10/2026) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച (26/10/2026) ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഇന്ന് (24/10/2026) തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് (115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ) സാധ്യതയുണ്ട്. കൂടാതെ, ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Related articles

See all
Popular News

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണാ...

Popular News

പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ തിരുവനന്തപുരത്തെത്തി; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

Save your stories

Sign in