Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലായി ലതേഷ് വധക്കേസ്: ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

തലായി ലതേഷ് വധക്കേസ്: ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം
  തലശ്ശേരി: സിപിഎം നേതാവായിരുന്ന കെ. ലതേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജെ. വിമല്‍ ആണ് വിധി പ്രസ്താവിച്ചത്. കേസിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്ക് ജീവപര്യന്തം തടവിനൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. അതേസമയം, കേസിലെ 9 മുതല്‍ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വിചാരണാ കാലയളവില്‍ എട്ടാം പ്രതി മരണപ്പെട്ടിരുന്നു. 2008 ഡിസംബര്‍ 31-നാണ് തലശ്ശേരി തലായിലെ സിപിഎം നേതാവായിരുന്ന ലതേഷിനെ പ്രതികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അര്‍ദ്ധരാത്രിയില്‍ വീടിന് സമീപത്തുവെച്ച് ആയുധങ്ങളുമായെത്തിയ സംഘം ലതേഷിനെ ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Save your stories

Sign in