Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാച്ചടങ്ങ് തടയണം ; സുപ്രീംകോടതിയിൽ ഹർജി

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാച്ചടങ്ങ് തടയണം ; സുപ്രീംകോടതിയിൽ ഹർജി
Supreme-Court   തിരുവനന്തപുരം :  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനാണ് ഹര്‍ജി ഫയല്‍ ചെയ്തത്‌. കേസ് നാളെ തന്നെ അടിയന്തരമായി വാദം കേൾക്കണമെന്ന പ്രത്യേക അപേക്ഷയും ഹർജ്ജിയോടൊപ്പം ഫയൽ ചെയ്തിട്ടുണ്ട്. ഭാരത സർക്കാർ,കേരള സർക്കാർ, കേരള ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 അനുസരിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ബാധ്യതപ്പെട്ടതാണെന്നും, ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാർ തന്നെ കോവിഡ് ലോക്ക്ഡൌൺ നിയമങ്ങൾ ലംഘിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കൊവിഡ്  ചട്ടമനുസരിച്ച് ജനങ്ങളോട് സാമൂഹ്യ അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയും മതപരമായ ചടങ്ങുകളും മറ്റു പ്രക്ഷോഭങ്ങളും നിയന്ത്രിക്കുകയും ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടി കൈക്കൊള്ളുകയും ചെയ്യുമ്പോൾ, 500 പേർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ അനുവാദം നൽകി വേലി തന്നെ വിളവ് തിന്നുകയാണെന്ന് ഹർജ്ജിയിൽ പറയുന്നു. കേരളത്തിൽ ഇപ്പോൾ കൊവിഡ് വ്യാപകമാകുന്നതിന് പൊതുതെരഞ്ഞെടുപ്പ് ഒരു കാരണമായിരുന്നുവെന്നും അതിനെതുടർന്നുള്ള വിജയഘോഷത്തിന് പൊതുഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവിട്ട് പ്രോട്ടോകോൾ ചട്ടങ്ങൾ ലംഘിക്കാൻ അനുവദിക്കരുതെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും കൊവിഡ് കൂടുതൽ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്നും, അതുകൊണ്ട് 75 പേരിൽ കൂടാതെ സത്യപ്രതിജ്ഞാ ചടങ് സംഘടിപ്പിക്കുകയോ ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുള്ളത് പോലെ വിർച്ച്വൽപ്ലാറ്റ്ഫോം വഴി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയോ ചെയ്യണമെന്നും,പ്രോട്ടോകൾ ചട്ടം ലംഘിച്ച ചീഫ് സെക്രട്ടറിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഒത്തുചേരലും സാമൂഹ്യ അകലം പാലിക്കുന്നതും സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in