Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇത് ഒരു ഓർമ്മപ്പെടുത്തല്‍ മാത്രം': ശ്രീരാമകൃഷ്ണന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന; ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി

'ഇത് ഒരു ഓർമ്മപ്പെടുത്തല്‍ മാത്രം': ശ്രീരാമകൃഷ്ണന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന; ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി
തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്നാ സുരേഷ്. ഇത് ഒരു ഓർമ്മപ്പെടുത്തലാണെന്ന കുറിപ്പോടെ ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കം സ്വപ്ന  ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. "ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. ഇതിലൂടെ അദ്ദേഹത്തിന് ഒന്നും ഓർമ്മ വരുന്നില്ലെങ്കില്‍ എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. എങ്കില്‍ ഓർമ്മപ്പെടുത്താനായി ബാക്കി തെളിവുകൾ ഞാന്‍ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാം" - സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് പി ശ്രീരാമകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നുമായിരുന്നു ശ്രീരാമകൃഷ്ണൻ കുറിച്ചത്. ആർക്കും അനാവശ്യമായ മെസേജുകൾ അയച്ചിട്ടില്ലെന്നും ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകുമെന്നുമായിരുന്നു മുന്‍ സ്പീക്കറുടെ പോസ്റ്റ്. ഇതിനുള്ള മറുപടിയായാണ് സ്വപ്ന രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമകൃഷ്ണനെ തീർത്തും പ്രതിരോധത്തിലാക്കിയ സ്വപ്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനും വെല്ലുവിളിച്ചു.   May be an image of 1 person, beard and indoor   May be an image of 1 person, beard and indoor   May be an image of 3 people, people sitting and indoor     May be an image of 1 person, standing and indoor   May be an image of 1 person and indoor     May be an image of bottle   May be an image of 3 people and indoor

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in