Logo
Fri, Jul 24, 2026 • 01:25 AM
LIVE TV
Watch

No business videos available

No Middle East videos available

സൂര്യയുടെ ജന്മദിനത്തിൽ സർപ്രൈസ്; 'വിശ്വനാഥ് ആൻഡ് സൺസ്' രണ്ടാം ഗാനത്തിന്റെ പ്രമോ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read
SHARE:
SAVE: Login to save

സൂര്യയുടെ ജന്മദിനത്തിൽ സർപ്രൈസ്; 'വിശ്വനാഥ് ആൻഡ് സൺസ്' രണ്ടാം ഗാനത്തിന്റെ പ്രമോ പുറത്ത്

തമിഴ് താരം സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് സർപ്രൈസുമായി 'വിശ്വനാഥ് ആൻഡ് സൺസ്' അണിയറപ്രവർത്തകർ. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന ഈ പ്രമോ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായികയായി എത്തുന്നത്. 2026 ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന ആദ്യ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയോളം രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് പൂർത്തിയാക്കി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ തുക നേടി ചിത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 85 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി (OTT) അവകാശം നെറ്റ്ഫ്ലിക്സ് (Netflix) സ്വന്തമാക്കിയത്.

സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്', വെങ്കി അറ്റ്ലൂരിയുടെ മുൻ സൂപ്പർഹിറ്റ് ചിത്രം 'ലക്കി ഭാസ്കറി'നു ശേഷം എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.ആർ.ഒ: വാഴൂർ ജോസ്. ഒരു പക്കാ ഫാമിലി എന്റർടെയ്‌നറാകും ചിത്രമെന്നാണ് പുറത്തുവന്ന പോസ്റ്ററുകളും ഗാനങ്ങളും നൽകുന്ന സൂചന.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,

ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ,  ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, വാഴൂർ ജോസ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10