Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; ഏഴ് മരണം, നൂറിലേറെ പേർക്ക് പരിക്ക്

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; ഏഴ് മരണം, നൂറിലേറെ പേർക്ക് പരിക്ക്
  ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 7 പേർ മരിച്ചതായി റിപ്പോർട്ട്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേറ്റിറ്റുള്ളതായാണ് വിവരം. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തുകയും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും  ചെയ്തു. ഒരു ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി രോഗികളും ആശുപത്രി ജീവനക്കാരും അകപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.   ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫീസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് 5.9 തീവ്രതയുള്ള ചലനം പ്രദേശത്ത് രേഖപ്പെടുത്തിയിരുന്നു. ഇതിലും നിരവധി നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

Related articles

See all
Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in