Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പീക്കർ ചീഫ് എഡിറ്ററായ യുവധാര മാസികയുടെ രജിസ്ട്രേഷൻ റദ്ദാക്കണം: ജെ.എസ് അഖിൽ

സ്പീക്കർ ചീഫ് എഡിറ്ററായ യുവധാര മാസികയുടെ രജിസ്ട്രേഷൻ റദ്ദാക്കണം: ജെ.എസ് അഖിൽ
  തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ ചീഫ് എഡിറ്ററായ ഡിവൈഎഫ്ഐയുടെ മുഖമാസിക യുവധാരയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി അംഗം ജെ.എസ് അഖിൽ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ രജിസ്ട്രാർക്ക് പരാതി നൽകി. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത് ഏഴു മാസം പിന്നിട്ടിട്ടും യുവധാരയുടെ ചീഫ് എഡിറ്റർ സ്ഥാനത്ത് സ്പീക്കർ തുടരുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ജെ.എസ് അഖിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പദവിയാണ് സ്പീക്കറുടേത്. എന്നാല്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന യുവധാരയുടെ ചീഫ് എഡിറ്റർ സ്ഥാനത്ത് എ.എൻ ഷംസീർ ഇരിക്കുന്നത് ഔചിത്യമല്ല. ഇത് സ്പീക്കർ പദവിക്ക് ചേർന്ന നടപടിയല്ലയല്ല. സ്പീക്കർ ചുമതല ഏറ്റെടുത്തപ്പോൾ പാർട്ടി സ്ഥാനമാനങ്ങൾ രാജിവെച്ചവരുടെ പേരുകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് അഖിൽ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്.

Related articles

See all
Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Save your stories

Sign in