Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബഫർ സോണിൽ ഇടപെടൽ തേടിയിരുന്നു; പ്രധാനമന്ത്രിക്ക് അയച്ച കത്ത് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ബഫർ സോണിൽ ഇടപെടൽ തേടിയിരുന്നു; പ്രധാനമന്ത്രിക്ക് അയച്ച കത്ത് പങ്കുവെച്ച് രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: എസ്എഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രാഹുല്‍ ഗാന്ധി. അതേസമയം എസ്എഫ്ഐ ആക്രമണം സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 'ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു', രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് വിഷയത്തില് ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആക്രമണത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയതോടെ എസ്എഫ്ഐ മാത്രമല്ല, സിപിഎം സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലായി.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

സിസിടിവി ദൃശ്യങ്ങൾ വഴിതിരിവായി; കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Save your stories

Sign in