Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രനില്‍ രാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസ്ത്തുല്‍ മിസ്രിയ എന്നിവര്‍ക്കെതിരെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്.

ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെ ബിരുദദാന ചടങ്ങ് അലങ്കോലമാക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രതിഷേധങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും ജനാധിപത്യപരമായ മര്യാദയും ഉണ്ടാകണമെന്നും, അധികാരത്തിന്റെ അഹങ്കാരം താന്‍ വേദിയില്‍ കാണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന്റെ പേരില്‍ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

മഹാരാജാസ് കോളേജ് പോലൊരു കലാലയത്തില്‍, വര്‍ഷങ്ങളുടെ അധ്വാനം പൂര്‍ത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാന്‍ കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ SFI അലങ്കോലമാക്കാന്‍ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങള്‍ക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയില്‍ പ്രതിഷേധിക്കുമ്പോള്‍ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളെ തകര്‍ത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങള്‍.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ഒരു ജനപ്രതിനിധിയെന്ന നിലയില്‍, ആരോഗ്യകരമായ വിയോജിപ്പുകളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും എപ്പോഴും ഞാന്‍ മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചവരോട്, 'നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂര്‍ത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ' എന്ന് വ്യക്തമായി പറഞ്ഞത്. ''സഖാവേ ഒരു ചോദ്യം'' എന്ന് സദസ്സില്‍ നിന്നും ഒരു പാര്‍ട്ടിക്കാരന്‍ പറഞ്ഞപ്പോള്‍ അതങ്ങ് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന അധികാരത്തിന്റെ അഹങ്കാരം ഞാന്‍ ആ വേദിയില്‍ കാണിച്ചില്ല. നിങ്ങളുടെ പ്രതിഷേധിക്കാനും ബാനര്‍ ഉയര്‍ത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തില്‍.

ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാല്‍ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകര്‍ക്കാനുള്ള അഹന്തയ്ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ കഴിയില്ല എന്നതായിരുന്നു എന്റെ നിലപാട്. അത് തന്നെ ആണ് ഇപ്പോഴും നിലപാട്. നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി താണ്ഡവമാടുകയും, കസേരകളും മൈക്കുകളും തല്ലിത്തകര്‍ത്ത് ഒടുവില്‍ നടുത്തളത്തില്‍ വീണുരുളുകയും ചെയ്ത ചരിത്രമുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രി മാലോകര്‍ മുഴുവന്‍ ലൈവ് കണ്ട സംഭവം ഉണ്ടായിട്ടേയില്ലെന്ന് ഒടുവില്‍ കോടതിയില്‍ പറഞ്ഞതുപോലെ ഞാന്‍ മാറ്റിപ്പറയുമെന്ന് പ്രതീക്ഷിക്കേണ്ട.

വിദ്യാര്‍ത്ഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരില്‍ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ ആ വിരട്ടലിന് മുന്നില്‍ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം SFIക്കാരുടെ മുന്നില്‍ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീര്‍ക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേല്‍ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസന്‍സുമില്ല.

Related articles

See all
Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in