Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സോളാർ തട്ടിപ്പ് : സരിതയുടേയും ബിജുവിന്‍റെയും ജാമ്യം റദ്ദാക്കി ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

സോളാർ തട്ടിപ്പ് : സരിതയുടേയും ബിജുവിന്‍റെയും ജാമ്യം റദ്ദാക്കി ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
  തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്‍റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഫെബ്രുവരി 25-ന് വിധി പറയും. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്‍റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്നാണ് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്.

Related articles

See all
Popular News

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ; അറിയേണ്ടതെല്ല...

Popular News

സംസ്ഥാനത്ത് താപനില കുത്തനെ ഉയരും; ഞായറാഴ്ച വരെ കടുത്ത ചൂട്, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്...

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Save your stories

Sign in